Music Video

Featured In

Credits

PERFORMING ARTISTS
Nivi Viswalal
Nivi Viswalal
Performer
COMPOSITION & LYRICS
Kailas Menon
Kailas Menon
Composer
Dr. S. Nirmala Devi
Dr. S. Nirmala Devi
Songwriter

Lyrics

വിജനതീരമേ
നിന്നിലലിയും ഏകാന്തഭാവനയിൽ
ഒരു സഞ്ചാരിയായ്
സ്വപ്നസഞ്ചാരി നാം
നിന്റെ ശിഥിലമാം ഓർമകളിൽ പുകപടലം
ഏകാന്തമാം ചിന്തകളിൽ കടംകഥകൾ
ഉന്മാദമുളവാക്കും സഞ്ചാരങ്ങൾ
അതിൽ ഉപമയെയുപമിക്കാൻ ഉപവാസങ്ങൾ
അറിയില്ല... ഓ. പണ്ടേ അറിയില്ല
ഈ കടലിൻ ആഴങ്ങളിൽ
ശുദ്ധജലകണം തിരയുമ്പോൾ
പവിഴപ്പുറ്റുകളിൽ
ചെറുപവിഴം തിരയുന്നു
വിജനതീരമേ...
നിന്നിലലിയും ഏകാന്തഭാവനയിൽ
ഒരു തീവണ്ടി നീ
പുകയും തീവണ്ടി നീ...
നിന്റെ ശിഥിലമാം ഓർമകളിൽ പുകപടലം
ഏകാന്തമാം ചിന്തകളിൽ കടംകഥകൾ
ഉന്മാദമുളവാക്കും സഞ്ചാരങ്ങൾ
അതിൽ ഉപമയെയുപമിക്കാൻ ഉപവാസങ്ങൾ
അറിയില്ല... ഓ. പണ്ടേ അറിയില്ല...
ഈ നക്ഷത്രക്കൂടാരങ്ങൾ
അതിൽ നിറയുന്നലങ്കാരങ്ങൾ
മെനയുന്നു മനക്കോട്ടകൾ
അതിൽ നാമെല്ലാം കളിപ്പാവകൾ
വിജനതീരമേ
നിന്നിലലിയും ഏകാന്തഭാവനയിൽ
ഒരു സഞ്ചാരിയായ്
സ്വപ്നസഞ്ചാരി നാം
Written by: Dr. S. Nirmala Devi, Kailas Menon, Nivi Viswalal
instagramSharePathic_arrow_out